ശ്രീനഗര്‍ : ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന് കൊല്ലപ്പെട്ടു. ലഷ്കര്‍ ഇ തൊയ്ബ ഭീകരന് സജ്ജാത് താന്ത്രേ ആണ് കൊല്ലപ്പെട്ടത്.
അനന്ത്നാഗിലെ ബിജ്ബേഹാരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
നേരത്തെ അറസ്റ്റ് ചെയ്തിരുന്ന സജ്ജാത് താന്ത്രെ ഭീകരരുടെ ഒളിത്താവളം കണ്ടെത്താന്‍ സുരക്ഷാസേനയോടൊപ്പം എത്തിയതായിരുന്നു. സൈന്യവും പോലീസും ചേര്‍ന്ന് ഭീകരരെ നേരിടുകയാണ്.