MORE

    ‘അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരമുണ്ടാകണം; സംഘടന തിരഞ്ഞെടുപ്പ് ഗുണം ചെയ്യും’

    Date:

    തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മല്‍സരമുണ്ടാകണമെന്നു ഡോ.ശശി തരൂര്‍ എംപി. സംഘടനാ തിരഞ്ഞെടുപ്പ് പാര്‍ട്ടിക്കു ഗുണം ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

    വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ടു താന്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്നും തരൂര്‍ പറഞ്ഞു. അധ്യക്ഷ സ്ഥാനത്തേക്കു തരൂര്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

    ഈ മാസം 22നാണ് തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരുന്നത്. 24 മുതല്‍ 30 വരെയാണു നാമനിര്‍ദേശ പത്രികാ സമര്‍പ്പണം. പിന്‍വലിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ എട്ടാണ്. ഒന്നിലേറെ സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ ഒക്ടോബര്‍ 17നു തിരഞ്ഞെടുപ്പു നടക്കും.

    കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളവര്‍ക്കും മത്സരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും വോട്ടര്‍പട്ടിക നല്‍കണമെന്നു ശശി തരൂര്‍ അടക്കമുള്ള 5 കോണ്‍ഗ്രസ് എംപിമാരുടെ ആവശ്യം തിരഞ്ഞെടുപ്പു സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി അംഗീകരിച്ചിരുന്നില്ല. പട്ടിക പ്രസിദ്ധീകരിക്കില്ലെന്നും വോട്ടര്‍മാരുടെ വിവരങ്ങള്‍ ഈ മാസം 20 മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതുവരെ തന്റെ ഓഫിസില്‍ വന്നു പരിശോധിക്കാമെന്ന് 5 എംപിമാരെയും മിസ്ത്രി അറിയിച്ചിരുന്നു. കത്തയച്ചതില്‍ തരൂരും മനീഷ് തിവാരിയും ജി 23 ഗ്രൂപ്പിലുണ്ടായിരുന്നവരാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....