1969 ലാണ് ഇന്ത്യയിലാദ്യമായി തമിഴ്നാട്ടില്‍ ജനസമ്ബര്‍ക്ക പരിപാടി ആരംഭിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജനങ്ങളുടെ പ്രയാസങ്ങള്‍ക്ക് അറുതി വരുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ജനസമ്ബര്‍ക്ക പരിപാടി ആസൂത്രണം ചെയ്തത്.
അയല്‍ സംസ്ഥാനത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് നടപ്പാക്കിയ പരിപാടിയെ കേരളം പരിചയപ്പെട്ടത് 2012 ലാണ്. അതിന് ചുക്കാന്‍ പിടിച്ചതാകട്ടെ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും.2012 ല്‍ കോഴിക്കോട് തുടക്കം കുറിച്ച് ജനസമ്ബര്‍ക്ക പരിപാടിയിലൂടെ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുന്ന നിരവധി ജീവിതങ്ങള്‍ക്ക് ആശ്വാസമാകാന്‍ സാധിച്ചു