ഛണ്ഡീഗഡ്: പഞ്ചാബില്‍ പാക് ഡ്രോണ്‍ വെടിവെച്ച് വീഴ്ത്തി ബിഎസ്എഫ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ തവണയാണ് ഇവിടേയ്ക്ക് പാകിസ്താന് ഡ്രോണ്‍ അയക്കുന്നത്.
അമൃത്സറിലെ രജതള്‍ ഗ്രാമത്തില്‍ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം നടന്നത്. മൂളല്‍ ശബ്ദം കേട്ട് ബിഎസ്എഫ് നടത്തിയ പരിശോധനയിലാണ് ഡ്രോണ്‍ കണ്ടെത്തിയത്. ഉടനെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. പാകിസ്താന് ഭാഗത്ത് നിന്നാണ് ഡ്രോണ്‍ എത്തിയതെന്ന് ബിഎസ്എഫ് വ്യക്തമാക്കി.
അതിര്‍ത്തിയിലെ സുരക്ഷാ വേലിയ്ക്ക് സമീപമാണ് ഡ്രോണ്‍ തകര്‍ന്ന് വീണത്. ഡ്രോണില്‍ നിന്നും ഒന്നും കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ അതിര്‍ത്തിയിലെ സൈനിക വിന്യാസം മനസ്സിലാക്കാനായി അയച്ച ഡ്രോണാണ് ഇതെന്നാണ് സംശയിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കെയാണ്.
പ്രദേശത്ത് പോലീസും ബിഎസ്എഫും ചേര്‍ന്ന് പരിശോധന നടത്തുകയാണ്. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.