കണ്ണൂര്‍: തലശേരി ബാറിലെ അഭിഭാഷകന് വത്സരാജകുറുപ്പിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവന്‍ പ്രതികളെയും തെളിവുകളുടെ അഭാവത്തില്‍ തലശേരി ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടു.
ചമ്പാട്ടെ എട്ടു വീട്ടില്‍ സജീവന് (34), കെ ഷാജി എന്ന ചെട്ടി ഷാജി (27), പന്തക്കല്‍ മാലയാട്ട് വീട്ടില്‍ മനോജ് എന്ന കിര്‍മാണി മനോജ് (28), പന്ന്യന്നൂര്‍ പാലപ്പൊയില്‍ സതീശന് (34), നിടുമ്പ്രം പടിഞ്ഞാറെ കുനിയില്‍ കക്കാടന്‍ പ്രകാശന് (32), അരയാക്കൂലിലെ സൗപര്‍ണികയില്‍ ശരത് (26) കൂറ്റേരി വീട്ടില്‍ കെ വി രാഗേഷ് (26) എന്നിവരാണ് കുറ്റവിമുക്തരായത്.
2007 മാര്‍ച്ച് 4 ന് രാത്രിയിലാണ് കൊലപാതകം നടന്നത്. സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കവും കേസിലെ മൂന്നാം പ്രതിയെ വത്സരാജ കുറുപ്പ് അപമാനിച്ചതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ലോക്കല്‍ പൊലീസ് അന്വേഷണം നടത്തിയ കേസില്‍ വത്സരാജകുറുപ്പിന്റെ ഭാര്യ ബിന്ദുവിന്റെ ഹരജിയെ തുടര്‍ന്നാണ് ഹൈക്കോടതി ക്രൈംബ്രാഞ്ചിനെ ഏല്പിച്ചത്.