അടുത്ത സീസണിന് മുമ്ബുള്ള ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇംഗ്ലീഷ് താരം ഹാരി മഗ്വയറിനെ വിറ്റ് ഒഴിവാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ശ്രമിക്കും എന്നു ഇംഗ്ലീഷ് പത്രം ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നു.
റെക്കോര്‍ഡ് തുകക്ക് ലെസ്റ്റര്‍ സിറ്റിയില്‍ നിന്നു യുണൈറ്റഡില്‍ എത്തിയ മഗ്വയറിന് നിലവില്‍ എറിക് ടെന്‍ ഹാഗിന്റെ ടീമില്‍ ഇടം ലഭിക്കാറില്ല.
എങ്കിലും ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ താരത്തിന് സ്ഥാനം ലഭിച്ചിട്ടുണ്ട്. അതേപോലെ വരുന്ന ജൂണില്‍ യുണൈറ്റഡ് കരാര്‍ അവസാനിക്കുന്ന ബ്രസീല്‍ മധ്യനിര താരം ഫ്രഡിന്റെ കരാര്‍ അവര്‍ പുതുക്കില്ല എന്നും ജെയ്മി ജാക്സണ് ഗാര്ഡിയന് ആയി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരു താരങ്ങളിലും ഉള്ള വിശ്വാസം നഷ്ടപ്പെട്ട പരിശീലകന് ടെന്‍ ഹാഗിന് ഇവര്‍ അടുത്ത സീസണിലും ടീമില്‍ തുടരുന്നതില്‍ താല്‍പ്പര്യം ഇല്ല എന്നത് വ്യക്തമാണ്.