ചെന്നൈ: അജിത് നായകനായെത്തുന്ന ‘എകെ 61’ ചിത്രത്തില്‍ മഞ്ജു വാര്യര്‍ എത്തുന്നു. വലിമൈയുടെ വിജയത്തിന് ശേഷം എച്ച് വിനോദും നടന് അജിത്തും ഒന്നിക്കുന്ന ടീമിനൊപ്പം എകെ 61 ല്‍ മഞ്ജു വാര്യര്‍ അഭിനയിക്കുമെന്നാണ് റിപോര്‍ട്ട്.
ഈ വാര്‍ത്ത ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ പൂനെയില്‍ ആരംഭിക്കുന്ന അടുത്ത ചിത്രീകരണത്തിലേക്കും ജോയിന്‍ ചെയ്യുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. ഹൈദരാബാദിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ഇനി ചിത്രീകരണം നടക്കാനിരിക്കുന്നത് പൂനെയിലാണ്.
ഒരു കവര്‍ച്ചയെ അടിസ്ഥാനമാക്കി കഥ പറയുന്ന എകെ 61ല്‍ ഒരു പ്രധാന കഥാപാത്രത്തെയാകും മഞ്ജു വാര്യര്‍ അവതരിപ്പിക്കുക എന്നാണ് റിപോര്‍ട്ട്. ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മാണം. വെട്രിമാരന് സംവിധാനം ചെയ്ത അസുരന് ശേഷം മഞ്ജു അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്.