തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിക്രം ചിത്രമാണ് ‘കോബ്ര’. മൂന്ന് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് പിന്നാലെ ഓഗസ്റ്റ് 31നാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.
വന്‍ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ ബോക്സ് ഓഫീസിലും തിയറ്ററുകളിലും വേണ്ടത്ര പ്രകടനം കാഴ്ച വയ്ക്കാനായില്ല. ഈ അവസരത്തില്‍ ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച വിവരമാണ് പുറത്തുവരുന്നത്.
സെപ്റ്റംബര്‍ 23ന് കോബ്ര ഒടിടിയില്‍ എത്തുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, 23ന് പകരം ഈ മാസം 30ന് ഡിജിറ്റല്‍ റിലീസ് ചെയ്യുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല. അതേസമയം, ഒക്ടോബറില്‍ ‘കോബ്ര’ ടെലിവിഷന്‍ പ്രീമിയര്‍ നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.