ഡെറാഡൂണ്‍ : അങ്കിത ഭണ്ഡാരി (19) മുങ്ങിമരിച്ചതാണെന്നു പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അന്തിമ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ മൃതദേഹം സംസ്കരിക്കാന്‍ കുടുംബം വിസമ്മതിച്ചെങ്കിലും പിന്നീട് അധികൃതര്‍ അവരെ അനുനയിപ്പിച്ചു.
ഹരിദ്വാറിലെ മുതിര്‍ന്ന ബിജെപി നേതാവ് വിനോദ് ആര്യയുടെ മകന് പുള്‍കിത് ആര്യയാണു കേസിലെ മുഖ്യപ്രതി.
ഋഷികേശ് എയിംസിലെ നാലംഗ സംഘമാണു പ്രാഥമിക പോസ്റ്റ്മോര്‍ട്ടം നടത്തിയത്. അങ്കിതയുടെ ശരീരത്തില്‍ മരണത്തിനു മുന്‍പുള്ള മുറിവുകള്‍ കാണപ്പെട്ടതായി പോസ്റ്റ്മോര്‍ട്ടം കരടുറിപ്പോര്‍ട്ടില്‍ പറയുന്നു. മരണത്തിനു മുന്‍പ് ബലപ്രയോഗം നടന്നതിന്റെ സൂചനയാണത്.