MORE

    സൈനികരെ സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍ക്കാറിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല -ശരത് പവാര്‍

    Date:

    മുംബൈ: രാജ്യത്തെ സൈനികരെ സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍ക്കാറിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് ശരത് പവാര്‍.

    മഹാരാഷ്ട്രയിലെ പൂണെ ജില്ലയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്ബോഴാണ് ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ പ്രസ്താവനയിലാണ് പവാറിന്റെ പ്രതികരണം.

    രാജ്യത്ത് പല സംഭവങ്ങള്‍ നടന്നു. എന്നാല്‍, ഇതിന് പിന്നിലുള്ള വസ്തുത പുറത്ത് വന്നിട്ടില്ല. പുല്‍വാമയില്‍ 40 സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നിലെ കഥ ബി.ജെ.പി നിയമിച്ച വര്‍ഗണ്‍ സത്യപാല്‍ മാലിക് പുറത്തെത്തിച്ചിരിക്കുകയാണെന്ന് പവാര്‍ പഞ്ഞു. പുല്‍വാമ ആക്രമണത്തിന്റെ സമയത്ത് ഉപകരണങ്ങളും വിമാനങ്ങളും സൈന്യത്തിന് ലഭിച്ചില്ലെന്ന് മാലിക് രാജ്യത്തെ പ്രധാനപ്പെട്ട ഒരാളെ അറിയിച്ചു. അതിനെ കുറിച്ച്‌ മിണ്ടരുതെന്നാണ് മാലിക് അയാളോട് പറഞ്ഞതെന്ന് പവാര്‍ വ്യക്തമാക്കി.

    നേരത്തെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ മോദിയുടെ ബിരുദസര്‍ട്ടിഫിക്കറ്റിന്റെ പ്രശ്നത്തില്‍ ബി.ജെ.പി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിക്കുന്ന നിലപാട് പവാര്‍ സ്വീകരിച്ചിരുന്നില്ല. ഇതിനിടെയാണ് പുല്‍വാമ വിഷയത്തില്‍ ബി.ജെ.പി സര്‍ക്കാറിനെ വിമര്‍ശിച്ച്‌ ശരത് പവാര്‍ രംഗത്തെത്തുന്നത്.

    രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഗുരുതര വീഴ്ച പറ്റിയെന്നും വീഴ്ച മറച്ചുവെക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടെന്നുമായിരുന്നു സത്യപാല്‍ മാലിക് ‘ദി വയറി’നോട് വെളിപ്പെടുത്തിയത്. ജവാന്മാരെ കൊണ്ടുപോകാന്‍ സി.ആര്‍.പി.എഫ് വിമാനം ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിരസിച്ചെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

    പുല്‍വാമ ആക്രമണം നടന്നയുടന്‍ മോദി വിളിച്ചപ്പോള്‍ ഈ വീഴ്ചകളെ കുറിച്ച്‌ അറിയിച്ചിരുന്നു. എന്നാല്‍, എല്ലാം മറച്ചുവെക്കണമെന്നും ആരോടും പറയരുതെന്നുമാണ് നിര്‍ദേശിച്ചത്. മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ഇതുതന്നെ നേരിട്ട് ആവശ്യപ്പെട്ടു. പാകിസ്താനെ പഴിച്ച്‌ ബി.ജെ.പിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കലായിരുന്നു ലക്ഷ്യമെന്ന് തനിക്ക് മനസ്സിലായെന്നും സത്യപാല്‍ മാലിക് അഭിമുഖത്തില്‍ വെളിപ്പെടുത്തി.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....