ഡല്‍ഹി: രാഷ്ട്രപതി സ്ഥാനം ലഭിച്ചാല്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ.
കേന്ദ്രഏജന്‍സികള്‍ ദുരുപയോഗപ്പെടുത്തുന്ന പ്രവണത അവസാനിപ്പിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
‘ജൂലൈ 18 ന് നടക്കാന്‍ പോകുന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പ്, കേന്ദ്ര ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നതിനെതിരെയുള്ള യുദ്ധമാണ്. ഞാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍, തീര്‍ച്ചയായും ഇത്തരം പ്രവണത അവസാനിപ്പിക്കുക തന്നെ ചെയ്യും.’- യശ്വന്ത് സിന്‍ഹ പറഞ്ഞു.
കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ മനപ്പൂര്‍വം രാജ്യത്ത് വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. രാജ്യത്ത് നടക്കുന്നത് എന്തൊക്കെയാണ് എല്ലാവര്‍ക്കുമറിയാം. എന്തായാലും, ഇന്ത്യയ്ക്ക് ഒരിക്കലും ശ്രീലങ്കയുടെ അവസ്ഥ നേരിടേണ്ടി വരില്ലെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.