MORE

    വിഎല്‍സി വീഡിയോ പ്ലെയറിന് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തി

    Date:

    ദില്ലി: ജനങ്ങള്‍ കൂടുതലായും ഉപയോഗിച്ച്‌ വരുന്ന വീഡിയോ പ്ലെയറായ വിഎല്‍സിക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്.

    വീഡിയോലാന്‍ പ്രോജക്റ്റ് വികസിപ്പിച്ചെടുത്ത ഏറ്റവും ജനപ്രിയമായ മീഡിയ പ്ലെയറാണ് വിഎല്‍സി. മീഡിയ നാമ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഏകദേശം രണ്ട് മാസം മുന്‍പ് വിഎല്‍സി മീഡിയ പ്ലെയര്‍ ബ്ലോക്ക് ഇന്ത്യയില്‍ ചെയ്തിരുന്നു. എന്നാല്‍ കമ്ബനിയോ കേന്ദ്രഗവണ്‍മെന്റോ നിരോധനത്തെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

    വിഎല്‍സി മീഡിയ പ്ലെയര്‍ ചൈനയുടെ പിന്തുണയുള്ള ഹാക്കിംഗ് ഗ്രൂപ്പായ സിക്കാഡ സൈബര്‍ ആക്രമണത്തിന് ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമാണ് എന്നാണ് ഉയര്‍ന്ന് വന്ന ആരോപണം.അതുകൊണ്ടാണ് പ്ലെയര്‍ രാജ്യത്ത് നിരോധിച്ചതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ദീര്‍ഘകാല സൈബര്‍ ആക്രമണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്പാം ലോഡര്‍ വിന്യസിക്കാന്‍ സിക്കാഡ വിഎല്‍സി മീഡിയ പ്ലെയര്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് സുരക്ഷാ വിദഗ്ധര്‍ കണ്ടെത്തിയിരുന്നു.

    ഇത് സോഫ്റ്റ് നിരോധനമാണെന്നാണ് കണക്കുകൂട്ടല്‍. അതുകൊണ്ടായിരിക്കാം ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ കമ്ബനിയോ സര്‍ക്കാരോ പുറത്തുവിടാത്തത്. ട്വിറ്ററിലെ ചില ഉപയോക്താക്കള്‍ ഇപ്പോഴും പ്ലാറ്റ്ഫോമിന് നിയന്ത്രണങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ട്വിറ്റര്‍ ഉപയോക്താക്കളില്‍ ഒരാളായ ഗഗന്‍ദീപ് സപ്ര എന്ന ഉപയോക്താവാ വിഎല്‍സി വെബ്സൈറ്റിന്റെ നിലവിലെ സ്‌ക്രീന്‍ഷോട്ട് ട്വീറ്റ് ചെയ്തു.

    ‘ഐടി ആക്റ്റ്, 2000 പ്രകാരം ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ ഉത്തരവ് അനുസരിച്ച്‌ വെബ്സൈറ്റ് ബ്ലോക്ക് ചെയ്തിരിക്കുന്നു’ എന്നാണ് സ്‌ക്രീന്‍ ഷോട്ടില്‍ കാണിക്കുന്നത്.നിലവില്‍ വിഎല്‍സി മീഡിയ പ്ലെയര്‍ വെബ്‌സൈറ്റും ഡൗണ്‍ലോഡ് ലിങ്കും രാജ്യത്ത് ബ്ലോക്ക് ചെയ്തിരിക്കുകയാണ്.

    രാജ്യത്ത് ആര്‍ക്കും വിഎല്‍സി പ്ലാറ്റ്ഫോമിലേക്ക് കയറാന്‍ കഴിയില്ല. ഫോണില്‍ സോഫ്റ്റ്വെയര്‍ ഉള്ള ഉപയോക്താക്കള്‍ക്കും ഇത് ബാധകമാണ്. എസിടി ഫൈബര്‍ നെറ്റ്, ജിയോ, വോഡഫോണ്‍- ഐഡിയ എന്നിവ ഉള്‍പ്പെടെ എല്ലാ പ്രധാന ഐഎസ്പികളിലും വിഎല്‍സി മീഡിയ പ്ലെയര്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നാണ് വിവരം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ബിഭവ് കുമാര്‍ കേസ്; സംഭവത്തെ രാഷ്ട്രീയവത്കരിക്കരുത്: ജയറാം രമേശ്

    ഡല്‍ഹി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച്‌ കോണ്‍ഗ്രസ്...

    ‘സിനിമാ ലോകം ഒരു നുണയാണ്; തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബോളിവുഡ് ഉപേക്ഷിക്കും’; കങ്കണ റണാവത്ത്

    ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സിനിമാ വിടുമെന്ന് നടിയും എൻ.ഡി.എ. സ്ഥാനാർഥിയുമായ കങ്കണ...

    പത്തനംതിട്ടയില്‍ അതിഥി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; കാര്‍ തകര്‍ത്തു, ഒരാള്‍ ആശുപത്രിയില്‍

    റാന്നി: വായ്പൂർ കുളങ്ങരക്കാവിന് സമീപം അതിഥി തൊഴിലാളികള്‍തമ്മില്‍ സംഘർഷം. ഞായറാഴ്ച രാത്രി...

    പശു മോഷണം ആരോപിച്ച്‌ 60 കാരനെ തുണിയുരിഞ്ഞ് ബൈക്കില്‍ കെട്ടിവലിച്ചു

    ഗാർവ: പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച്‌ 60 കാരനെ പട്ടാപ്പകല്‍ തുണിയുരിഞ്ഞ് റോഡിലൂടെ...