MORE

    ബലാത്സംഗക്കേസ് : വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല

    Date:

    തിരുവനന്തപുരം: ലൈംഗിക പീഡന കേസില്‍ വിജയ് ബാബുവിന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കുന്നില്ലെന്ന് സുപ്രീംകോടതി.

    സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലില്‍ ശക്തമായ വാദ പ്രതിവാദങ്ങള്‍ക്ക് ശേഷമാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ദുബായിലേക്ക് കടന്ന വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ആരോപിച്ചു .ഹൈക്കോടതി ചോദ്യം ചെയ്യാനുള്ള സമയത്തിനു പോലും നിയന്ത്രണം ഏര്‍പ്പെടുത്തി.വിജയ് ബാബുവിനെ അറസ്റ്റു ചെയ്തില്ലെങ്കില്‍ തെളിവ് നശിപ്പിക്കും വിജയ് ബാബു വാട്‌സാപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തുവെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു.പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

    പ്രതിക്കും പരാതിക്കാരിക്കും ഇടയിലെ ബന്ധം ജാമ്യം തീരുമാനിക്കുമ്‌ബോള്‍ പരിഗണിക്കാമെന്ന് സുപ്രീംകോടതിവ്യക്തമാക്കി. പരാതി പിന്‍വലിക്കാന്‍ വന്‍ സമ്മര്‍ദ്ദമെന്ന് നടിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.മറ്റൊരു രാജ്യത്തേക്ക് കടന്നയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്കിയത് തെറ്റായ സന്ദേശം നല്‍കും എന്നാല്‍.വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.ഹൈക്കോടതി വിധിയില്‍ ഭേദഗതി വരുത്തി.ജൂലൈ മൂന്ന് വരെ മാത്രമേ ചോദ്യം ചെയ്യാന്‍ പാടുള്ളു എന്നതില്‍ വ്യക്തത വരുത്തി.ആവശ്യമുള്ളപ്പോള്‍ ചോദ്യം ചെയ്യാമെന്ന് കോടതി വ്യക്തമാക്കി.നടിക്കെതിരെ വിജയ് ബാബു സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു.നടി ഇപ്പോഴും വിജയ് ബാബുവിനെ ബന്ധപ്പെടാന്‍ നോക്കുന്നു എന്ന് വിജയ്ബാബുവിന്റെ അഭിഭാഷകന്‍ ആരോപിച്ചപ്പോള്‍, അപമാനിക്കാന്‍ ശ്രമമമെന്ന് നടിയുടെ അഭിഭാഷകന്‍ വാദിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....