ഒറ്റപ്പാലം: പാലക്കാട് മാന്നനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മേല്‍പ്പാലം പണിയുന്നതിനിടെ ക്രെയിന്‍ റെയില്‍വേ ട്രാക്കില്‍ കുടുങ്ങി ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.
പാലക്കാട്ടേക്കുള്ള അപ് ലൈനിലാണ് ഗതാഗതം തടസ്സപ്പെട്ടത്. എല്ലാ ട്രെയിനുകളും ഡൗണ്‍ലൈന്‍ വഴി തിരിച്ചുവിടുന്നുണ്ട്.
നിലവില്‍ ആറോളം ട്രെയിനുകള്‍ വൈകിയാണ് ഓടുന്നതെന്ന് റെയില്‍വേ അറിയിച്ചു. മേല്‍പ്പാലം നിര്‍മ്മാണത്തിനുള്ള സാമഗ്രികള്‍ നീക്കാന്‍ കൊണ്ടുവന്ന ക്രെയിന്‍ മെക്കാനിക്കല്‍ തകരാര്‍ കാരണം ട്രാക്കില്‍ കുടുങ്ങുകയായിരുന്നു.