കിഫ്ബി സാമ്പത്തിക ഇടപാട് കേസില്‍ മുന്‍ മന്ത്രി തോമസ് ഐസക് ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകില്ല. ഇ.ഡിയുടെ സമന്‍സ് ലഭിച്ചുവെന്നും അന്വേഷണ സംഘത്തിന് മുന്നില്‍ ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്നും തോമസ് ഐസക്ക് അറിയിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാക്കാത്ത സാഹചര്യത്തില്‍ വീണ്ടും തോമസ് ഐസക്കിന് നോട്ടിസ് നല്‍കാനാണ് ഇ.ഡി.യുടെ നീക്കം.
കിഫ്ബി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇ ഡി തോമസ് ഐസക്കിന് സമന്‍സ് അയച്ചത്. കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ എത്തണം എന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഇ.ഡിയുടെ സമന്‍സ് ലഭിച്ചിട്ടുണ്ടെന്നും ഇ.എം എസ് അക്കാദമിയില്‍ ക്ലാസുകള്‍ ഉള്ളതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്നും തോമസ് ഐസക്ക് അറിയിച്ചു.