തിരുവനന്തപുരം: കിഫ്ബിക്കെതിരായ കേസില്‍ ചോദ്യം ചെയ്യലിനായി മുന്‍ ധനമന്ത്രി തോമസ് ഐസകിന് നോട്ടീസ് നല്കിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി തെറ്റെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഇഡിയുടെ അധികാര പരിധിയില്‍ കിഫ്ബിയും മസാല ബോണ്ടും വരില്ല. കള്ളപ്പണം വെളുപ്പിക്കലില്‍ മാത്രമാണ് ഇഡിക്ക് ഇടപെടാന്‍ കഴിയുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.