തന്റെ പുതിയ ചിത്രം ചതുരത്തെ കുറിച്ച് തുറന്ന് സംസാരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം സ്വാസിക.
മലയാളി തനിമ നിറഞ്ഞ സീതയെന്ന കഥാപാത്രത്തില്‍ നിന്നും വളരെ വ്യത്യസ്തമായ ചതുരത്തിലെ സെലീന എന്ന കഥാപാത്രത്തിലേക്ക് എത്തിയതിനെ കുറിച്ച് സീ മലയാളം ന്യൂസിനോട് സംസാരിക്കുകയായിരുന്നു താരം. സീതയെ പോലെ നല്ലൊരു കുട്ടിയല്ല ഞാന്‍, അതെന്റെ ഒരു കഥാപാത്രം മാത്രമായിരുന്നുവെന്നാണ് സ്വാസിക പറഞ്ഞത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായ ഒരു കഥാപാത്രം ചെയ്യുമ്ബോഴും ആളുകള്‍ ഇഷ്ടപ്പെടണം എന്നുള്ളതാണ് എന്റെ ആഗ്രഹമെന്നും സ്വാസിക പറഞ്ഞു. അത്തരത്തില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നത് കൊണ്ടാണ് തനിക്ക് അഭിനയ രംഗത്ത് പിടിച്ച് നില്ക്കാന് കഴിയുന്നതെന്നും താരം അഭിപ്രായപ്പെട്ടു.
സ്വാസിക കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം നവംബര്‍ 4 നാണ് തീയേറ്ററുകളില്‍ റിലീസ് ചെയ്തത്. റോഷന് മാത്യു, അലന്‍സിയര്‍ എന്നിവരായിരുന്നു ചിത്രത്തില്‍ കേന്ദ്ര കഥാപത്രങ്ങളായി എത്തിയത്. ചിത്രം ഇപ്പോഴും തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് തീയേറ്ററുകളില്‍ നിന്ന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിദ്ധാര്‍ഥ് ഭരതനാണ് ചിത്രം സംവിധാനം ചെയ്തത്.