ചണ്ഡീഗഡ്: കാനഡയിലേക്കുള്ള സ്റ്റുഡന്റ് വിസ വൈകുന്നതില്‍ മനംനൊന്ത് യുവാവ് കനാലില്‍ ചാടി ജീവനൊടുക്കി.
ഹരിയാനയിലെ കുരുക്ഷേത്രയില്‍നിന്ന് രണ്ട് ദിവസംമുമ്ബ് കാണാതായ യുവാവിന്റെ മൃതദേഹം പ്രദേശത്തെ കനാലില്‍നിന്നാണ് കണ്ടെത്തിയത്. ഗോര്‍ഖ സ്വദേശിയായ വികേഷ് സൈനി (23) യാണ് മരിച്ചത്.
ബുധനാഴ്ച മുതലാണ് യുവാവിനെ കാണാതായത്. വ്യാഴാഴ്ച യുവാവിന്റെ സ്റ്റുഡന്റ് വിസയെത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. തിരച്ചിലിനിടെ യുവാവിന്റെ ചെരിപ്പും മോട്ടോര്‍സൈക്കിളും കനാലിന് സമീപത്തു കണ്ടെത്തിയതിനെത്തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ കനാലില്‍ നടത്തിയ തിരിച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സുഹൃത്തിന് വിസ ലഭിക്കുകയും തനിക്ക് കിട്ടാതിരിക്കുകയും ചെയ്തതോടെ നിരാശയിലായ യുവാവ് ആത്മഹത്യ ചെയ്തതാകാം എന്നാണ് പൊലീസ് നിഗമനം.