കൊച്ചി: കുട്ടികള്‍ക്ക് മുമ്ബില്‍ നഗ്നത പ്രദര്‍ശിപ്പിച്ച കേസില്‍ പോക്സോ വകുപ്പ് പ്രകാരം റിമാന്‍ഡിലായിരുന്ന നടന് ശ്രീജിത്ത് രവിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് ഭാര്യയടക്കുമള്ള ബന്ധുക്കള്‍ രേഖാമൂലം ഉറപ്പ് നല്‍കണമെന്നും കോടതി അറിയിച്ചു. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി അറിയിച്ചു
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്നു തന്നെ ജയിലില്‍ നിന്ന് പുറത്തിറങ്ങും. നേരത്തെ പോക്സോ കോടതി ജാമ്യം നിരസിച്ചതിനെ തുടര്‍ന്നായിരുന്നു ശ്രീജിത്ത് രവി ഹൈക്കോടതിയെ സമീപിച്ചത്.കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചതിനായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്