Sonam Kapoor Son Name: ബോളിവുഡ് താരം സോനം കപൂറും ബിസിനസുകാരനായ ഭര്‍ത്താവ് ആനന്ദ് അഹൂജയും തങ്ങളുടെ മകന്റെ പേര് ആരാധകരുമായി പങ്കുവച്ചു.
ഹിന്ദു ദൈവവുമായി ബന്ധപ്പെട്ട പേരാണ് ദമ്ബതികള്‍ മകന് നല്കിയിരിയ്ക്കുന്നത്.
കുഞ്ഞ് ജനിച്ച് ഒരു മാസത്തിനു ശേഷമാണ് ഇരുവരും മകന്റെ പേര് വെളിപ്പെടുത്തിയത്. ഇരുവരുടേയും ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ മൂന്ന് പേരും ചേര്‍ന്നുള്ള മനോഹരമായ ഒരു ചിത്രം പങ്കിട്ടുകൊണ്ടാണ് ദമ്ബതികള്‍ തങ്ങളുടെ മകന്റെ പേര് വെളുപ്പെടുത്തിയത്. മകന്റെ പേരും അതിന്റെ അര്‍ത്ഥവും ആ പേര് നല്‍കാനുള്ള കാരണവും ദമ്ബതികള്‍ ആരാധകരുമായി പങ്കുവച്ചു.
ചിത്രം ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഈ ചിത്രത്തില്‍ മൂവരേയും ഒരുമിച്ചു കണ്ട ആരാധകര്‍ ഇരുവരുടെയും പ്രണയം വാനോളമുയര്‍ത്തുകയാണ്. ഏറെ വാത്സല്യത്തോടെ സോനം കപൂറും ആനന്ദ് അഹൂജയും മകനോട് സ്നേഹം ചൊരിയുന്നതാണ് ഫോട്ടോയില്‍. ചിത്രത്തില്‍ മഞ്ഞ നിറത്തിലുള്ള പരമ്ബരാഗത വസ്ത്രത്തിലാണ് മൂവരും കാണപ്പെടുന്നത്.
സോനം കപൂറും ആനന്ദ് അഹൂജയും തങ്ങളുടെ മകന് വായു കപൂര്‍ അഹൂജ എന്നാണ് പേരിട്ടിരിയ്ക്കുന്നത്. അതിന്റെ അര്‍ത്ഥവും ആ പേര് നല്‍കാനുള്ള കാരണവും ദമ്ബതികള്‍ വ്യക്തമാക്കി. വായു പഞ്ചഭൂതങ്ങളില്‍ ഒന്നാണ് എന്നും വായു ഹനുമാന്, ഭീമന്, മാധവ് എന്നിവരുടെ ആത്മീയ പിതാവാണെന്നും സോനം കുറിച്ചു. ഞങ്ങളുടെ മകന് വായു കപൂര്‍ അഹൂജയ്ക്കുവേണ്ടി ഞങ്ങള്‍ അനുഗ്രഹം തേടുന്നതായി പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് ദമ്ബതികള്‍ കുറിച്ചു.
സോനത്തിന്റെയും ആനന്ദിന്റെയും മകന്റെയും ആദ്യ ദൃശ്യം കാണാം…
സോനം കപൂറും ആനന്ദ് അഹൂജയും തിങ്കളാഴ്ചയാണ് മകന് ജനിച്ച് ഒരു മാസം പിന്നിടുന്ന അവസരത്തില്‍ കുഞ്ഞിന്റെ പേര് ആരാധകരുമായി പങ്കുവച്ചത്. ആഗസ്റ്റ് 20നാണ് സോനം കപൂര്‍ അമ്മയായത്.
കുഞ്ഞ് ജനിച്ചപ്പോള്‍ സോനത്തിന്റെ സഹോദരി റിയ കപൂര്‍ ആശുപത്രിയില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ പങ്കുവച്ചിരുന്നുവെങ്കിലും കുഞ്ഞിന്റെ മുഖം ഇതുവരെ ആരാധകരുമായി പങ്കുവച്ചിട്ടില്ല…