ന്യൂഡല്‍ഹി: സിംബാബ്വെയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്ബരയില്‍ കെ.എല്‍.രാഹുല്‍ ഇന്ത്യന്‍ ടീമീനെ നയിക്കും.
പരുക്കു ഭേദമായി കായികക്ഷമത വീണ്ടെടുത്തതിനെ തുടര്‍ന്നാണ് രാഹുലിനെ ക്യാപ്റ്റനായി നിയമിച്ചതെന്നു ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നേരത്തെ, ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലും രാഹുല്‍ ഉള്‍പ്പെട്ടിരുന്നു.
‘ബിസിസിഐ മെഡിക്കല്‍ ടീം കെ.എല്‍.രാഹുലിനെ പരിശോധിച്ചു. സിംബാബ്വെയില് നടക്കാനിരിക്കുന്ന മൂന്നു മത്സര ഏകദിന പരമ്ബരയില്‍ കളിക്കാന്‍ അനുമതി നല്കി. ഓള്-ഇന്ത്യ സീനിയര്‍ സെലക്ഷന് കമ്മിറ്റി അദ്ദേഹത്തെ ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചു.’- വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.