എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത് പ്രതികാര നടപടിയുടെ ഭാഗമെന്ന് ആരോപണം. മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖരെ പ്രതിരോധത്തിലാക്കിയ സ്വപ്ന സുരേഷിന് ജോലി കൊടുത്തതിന്റെ പകവീട്ടലിന്റെ ഭാഗമായിട്ടാണ് സെക്രട്ടറി അജി കൃഷ്ണനെ പൊലീസ് കള്ള കേസ്സില്‍ കുടുക്കി അറസ്റ്റ് ചെയ്ത് എന്നാണ് എച്ച്ആര്‍ഡിഎസിന്റെ വിമര്‍ശനം.
ആദിവാസികളെ കയ്യേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയില്‍ ഇന്നലെയാണ് പാലക്കാട് ഷോളയാര്‍ പൊലീസ് അജി കൃഷ്ണനെ അറസ്റ്റ് ചെയ്തത്. രാവിലെ 11 മണിയ്ക്ക് അജി കൃഷ്ണനെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും.
സര്‍ക്കാരിനെതിരെ ശബ്ദിക്കുനവരെ നിശബ്ദരാക്കാനുള്ള പ്രതികാര നടപടികള്‍ തുടരുന്നതിന്റെ ഒടുവിലത്തെ ഇരയാണ് അജി കൃഷ്ണനെന്ന് എച്ച്ആര്‍ഡിഎസ് പ്രസ്താവനയില്‍ പറയുന്നു. ഇന്നലെ രാത്രി അട്ടപ്പാടിയില്‍ വച്ച് അജി കൃഷ്ണനെ അറസ്റ്റ് ചെയ്തത് ഉന്നത ഗൂഢാലോചനയുടെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള കര്‍ശന നിര്‍ദ്ദേശത്തിന്റെ ഭാഗമായാണ് അറസ്റ്റെന്നും എച്ച്ആര്‍ഡിഎസ് ആരോപിക്കുന്നു. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആദിവാസികളുടെയും സ്ത്രീകളുടെയും കര്‍ഷകരുടെയും ക്ഷേമത്തിനായി ഇന്ത്യ ഒട്ടാകെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയാണ് എച്ച്ആര്‍ഡിഎസ്. ആദിവാസി ഭൂമി കൈയ്യേറിയെന്ന ഷോളയൂര്‍ സ്വദേശിയുടെ കള്ള പരാതിയില്‍ കേസ്സെടുത്ത് വിവിധ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അജി കൃഷ്ണനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു വര്‍ഷം മുമ്ബ് നടന്ന അടിസ്ഥാനരഹിതമായ കേസ് പൊടിതട്ടിയെടുത്ത് ഇന്നലെ രാത്രി തിടുക്കപെട്ട് എഫ്ഐആര്‍ ഇടുകയായിരുന്നുവെന്നും എച്ച്ആര്‍ഡിഎസ് ആരോപിക്കുന്നു.
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജോലി നല്‍കിയതിനെ തുടര്‍ന്ന്, സന്നദ്ധ സംഘനയായ എച്ച്ആര്‍ഡിഎസ്സിന്റെ രാഷട്രീയമടക്കം ഏറെ ചര്‍ച്ചയായിരുന്നു