കൊച്ചി : ഇന്ത്യന്‍ ഭരണഘടനയെ ആക്ഷേപിച്ചു പ്രസംഗിച്ച സജി ചെറിയാനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ടു നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി.
ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്. മന്ത്രിസ്ഥാനത്തുനിന്നു രാജിവച്ചിട്ടും സജി ചെറിയാന് പ്രസ്താവന തിരുത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. മലപ്പുറം സ്വദേശി ബിജു പി. ചെറുമന്, ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വയലാര്‍ രാജീവന് എന്നിവരാണു ഹര്‍ജികള്‍ നല്‍കിയത്.