MORE

    സ്നേഹബന്ധങ്ങളില്‍ അകല്‍ച്ചയുണ്ടാകുമ്പോള്‍ ബലാത്സംഗ ആരോപണങ്ങള്‍ ഉയരുകയാണെന്ന് ഹൈക്കോടതി

    Date:

    കൊച്ചി: സ്നേഹബന്ധങ്ങളില്‍ അകല്‍ച്ചയുണ്ടാകുമ്പോള്‍ ബലാത്സംഗ ആരോപണങ്ങള്‍ ഉയരുകയാണെന്ന് ഹൈക്കോടതി. ഇത്തരം ആരോപണങ്ങള്‍ മറ്റേയാള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വാക്കാല്‍ നിരീക്ഷിച്ചു.

    അഭിഭാഷകയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ നവനീത് എന്‍ നാഥിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.’സ്നേഹബന്ധം തുടരാന്‍ ഒരാള്‍ ആഗ്രഹിക്കുകയും മറ്റേയാള്‍ അത് അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുകയും ചെയ്യുമ്‌ബോള്‍ അത് പല ആരോപണങ്ങളിലേക്കും വഴി മാറുകയാണ്. അത്തരം ആരോപണങ്ങള്‍ വാഗ്ദാനലംഘനം മാത്രമാണ്. ബലാത്സംഗമായി കാണാന്‍ കഴിയില്ല,’ കോടതി ചൂണ്ടിക്കാട്ടി.

    വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ നവനീതിനെ ജൂണ്‍ 21ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നവനീത് മറ്റൊരു വിവാഹത്തിന് ഒരുങ്ങിയതോടെയാണ് അഭിഭാഷകയായ യുവതി പരാതി നല്‍കിയത്.’സാമൂഹിക സാഹചര്യങ്ങള്‍ ഏറെ മാറിയ ഈ കാലഘട്ടത്തില്‍ സ്ത്രീയും പുരുഷനും ഒന്നിച്ച് ജീവിക്കുന്നു. പുതുതലമുറയുടെ കാഴ്ച്ചപ്പാട് തന്നെ വ്യത്യസ്തമാണ്. പെണ്‍കുട്ടികള്‍ 28ഉം 29ഉം വയസ്സായാലും വിവാഹം കഴിക്കാതെ അവരുടെ സ്വാതന്ത്ര്യം ആഘോഷിക്കുന്നു. എന്നാല്‍, അവരുടെ ബന്ധത്തില്‍ ഭിന്നതയുണ്ടാകുമ്പോള്‍ ഒരാള്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ മറ്റേയാള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു,’ ജസ്റ്റിസ് ബെച്ചു കുര്യന്‍ പരാമര്‍ശിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....