ഡല്‍ഹി: കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും രോഗവ്യാപന നിരക്ക് ഉയര്‍ന്ന് തുടരുകയാണ്. കേരളത്തിന് പുറമേ, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലും പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കൂടുതലാണ്. രോഗവ്യാപന നിരക്കില്‍ മാറ്റം വന്നതോടെ ഉത്തരാഖണ്ഡ് കൊവിഡ് മാനദണ്ഡങ്ങള്‍ വീണ്ടും കര്‍ശനമാക്കി. മാസ്ക് ധരിക്കണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നിര്‍ദേശിച്ചു. കൊവിഡിന് പുറമേ ഡെങ്കിപ്പനി കൂടി പകര്‍ന്ന് പിടിക്കുന്നതാണ് ഉത്തരാഖണ്ഡിനെ ആശങ്കയിലാക്കുന്നത്.
കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളെ കൊവിഡ് പരിശോധന കുറയുന്നതിലെ ആശങ്ക നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. കേരളം ഉള്‍പ്പെടെ കൊവിഡ് വ്യാപനം കൂടിയ 9 സംസ്ഥാനങ്ങളിലെ സ്ഥിതി ആരോഗ്യ മന്ത്രാലയം വിലയിരുത്തി. പരിശോധനയും വാക്സിനേഷനും കൂട്ടാന്‍ ഈ സംസ്ഥാനങ്ങളോട് മന്ത്രാലയം നിര്‍ദേശിച്ചു.