തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ആലപ്പുഴ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.
വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ കിട്ടും. കച്ചിനും സമീപപ്രദേശങ്ങള്‍ക്കം മുകളിലായി നിലനില്‍ക്കുന്ന ന്യുന മര്‍ദ്ദവും, ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക തീരം വരെയുള്ള ന്യുന മര്‍ദ്ദ പാത്തിയുമാണ് മഴ തുടരാന്‍ കാരണം.
വടക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴിയുമുണ്ട്. അറബിക്കടലില്‍ നിന്നുള്ള കാലവര്‍ഷ കാറ്റും സജീവമാണ്.