സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓപണ്‍ സൂപ്പര്‍ 500 സീരിസ് ബാഡ്മിന്റണ്‍ വനിത സിംഗിള്‍സില്‍ ഇന്ത്യയുടെ കിരീട പ്രതീക്ഷയായ പി.വി സിന്ധുവിന് സെമി ഫൈനല്‍ ടിക്കറ്റ്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ ഹാന്‍ യൂവിനെ പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ സെമി പ്രവേശനം. സ്‌കോര്‍: 17-21, 21-11, 21-19.
ആദ്യ ഗെയിം നഷ്ടപ്പെട്ടെങ്കിലും അവസാന രണ്ടു ഗെയിമുകള്‍ സ്വന്തമാക്കി സിന്ധു ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. ആദ്യ ഗെയിമുകളില്‍ സിന്ധു തുടരെത്തുടരെ പിഴവുകള്‍ വരുത്തിയിരുന്നു. എന്നാല്‍ രണ്ടാം ഗെയിമില്‍ ഹാന്‍ യൂവിന് 11 പോയിന്റ് മാത്രമാണ് വിട്ടു?കൊടുത്തത്.
മൂന്നാമത്തെ ഗെയിം പിടിച്ചെടുക്കാന്‍ യൂ ശ്രമം നടത്തിയെങ്കിലും സിന്ധു വിട്ടു കൊടുത്തില്ല. മത്സരം ഒരു മണിക്കൂറും രണ്ട് മിനിറ്റും നീണ്ടു. സെമിയില്‍ ജപ്പാന്റെ സയീന കവകാമിയാണ് സിന്ധുവിന്റെ എതിരാളി. പരിചയ സമ്പത്താണ് രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ ഇന്ത്യന്‍ താരത്തിന് തുണയായത്.