Prabhas | പ്രഭാസ്, തളരരുത്; അമ്മാവന്‍ കൃഷ്ണം രാജുവിന്റെ മരണത്തില്‍ ദുഃഖിതനായ പ്രഭാസിനെ ആശ്വസിപ്പിച്ച് സുഹൃത്തുക്കള്‍മരണമറിഞ്ഞ് മഹേഷ് ബാബു, ജൂനിയര്‍ എന്‍ടിആര്‍, ചിരഞ്ജീവി, അനുഷ്‌ക ഷെട്ടി, സായ് ധരം തേജ്, വിജയ് ദേവരകൊണ്ട തുടങ്ങി നിരവധി താരങ്ങള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. എന്നാല്‍ അമ്മാവന്റെ വിയോഗത്തില്‍ സങ്കടം കടിച്ചമര്‍ത്താന്‍ സാധിക്കാത്ത പ്രഭാസ് ഏവര്‍ക്കും വേദനയായി (തുടര്‍ന്ന് വായിക്കുക)ഹൈദരാബാദിലെ കൃഷ്ണം രാജുവിന്റെ വസതിയില്‍ ആയിരുന്നു താരങ്ങള്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്. ഒരു വീഡിയോയില്‍, ചിരഞ്ജീവിയും മഹേഷ് ബാബുവും ആശ്വസിപ്പിക്കുമ്ബോള്‍ അനന്തരവന്‍ പ്രഭാസ് സ്വയം നിയന്ത്രിക്കാനാകാതെ കരയുന്നത് കാണാമായിരുന്നു. അനുശോചനവുമായി അല്ലു അര്‍ജുനും എത്തി