ഒരുപാട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പൊന്നിയിന്‍ സെല്വന് വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ ആദ്യ ഷോ കണ്ട് കഴിഞ്ഞിറങ്ങുമ്ബോള്‍ മണി രത്നം ഒരുക്കിയ ഈ ബ്രഹ്മാണ്ഡ സിനിമ ക്ളാസ് കൊണ്ട് നിറഞ്ഞ് നില്‍ക്കുന്നതാണ്.
ഒരു മാസ്സ് ആക്ഷന്‍ പടമല്ല. മറിച്ച് ചരിത്രം പോലെ കല്‍ക്കിയുടെ പുസ്തകം പോലെ മണി രത്നം തന്റെ സ്വപ്നം ഗംഭീരമായി ഒരുക്കിവെച്ചിട്ടുണ്ട്.
മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ചിത്രമായിട്ടും സിനിമയില്‍ ഒരു സ്ഥലത്ത് പോലും ലാഗ് അനുഭവപ്പെട്ടില്ല എന്നത് എടുത്ത് പറയേണ്ടതാണ്. നല്ല മുഹൂര്‍ത്തങ്ങള്‍ കൊണ്ട് നിറഞ്ഞ ആദ്യ പകുതിയും അതിനേക്കാള്‍ എത്രയോ ഗംഭീരമായി ഒരുക്കിയിട്ടുള്ള രണ്ടാം പകുതിയും അവസാനം ഒരു ചെറിയ ആകാംഷ നിറയ്ക്കുന്ന രംഗം കൂടി ആവുന്നതോടെ പ്രേക്ഷകന് കിട്ടുന്നത് പൂര്‍ണ സംതൃപ്തിയും രണ്ടാം ഭാഗം കാണാനുള്ള കാത്തിരിപ്പുമാണ്.