ന്യൂഡല്‍ഹി: PM Modi Congratulates Rishi Sunak: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്കെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനായ ഋഷി സുനകിന് (Rishi Sunak) അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി (PM Modi).
ആഗോളവിഷയങ്ങളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന സന്ദേശം അഭിനന്ദനമറിയിച്ചു കൊണ്ടുള്ള ട്വീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചിട്ടുണ്ട്. ബ്രിട്ടന്റെ 200 വര്‍ഷത്തെ ചരിത്രത്തില്‍ 42 വയസ്സ് മാത്രം പ്രായമുള്ള ഹിന്ദുവംശജനായ ഒരാള്‍ പ്രധാനമന്ത്രി പദത്തിലെത്തുന്നത് ഇതാദ്യമായാണ്. എതിരാളിയായ വനിത നേതാവ് പെന്നി മോര്‍ഡോണ്ട് തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചതോടെയാണ് ബ്രിട്ടണിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജനായി ഋഷി സുനകിനെ എതിരാളികളില്ലാതെ തിരഞ്ഞെടുത്തത്. മുന്‍ പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോണ്‍സണും തന്റെ സ്ഥാനാര്‍ത്ഥിത്വം നേരത്തെ പിന്‍വലിച്ചിരുന്നു.