MORE

    PFI Ban| പോപ്പുലര്‍ ഫ്രണ്ട് നിരോധനം: ഉത്തരവില്‍ പറയുന്ന ഏഴ് കാരണങ്ങള്‍

    Date:

    കേന്ദ്ര ഏജന്‍സികളുടെ വ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.

    യുഎപിഎ മൂന്നും നാലും വകുപ്പുകള്‍ പ്രകാരം അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം. പോപ്പുലര്‍ ഫ്രണ്ടിന് പുറമെ അനുബന്ധ സംഘടനകള്‍ക്കും നിരോധനമുണ്ടാവും.

    റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ (ആര്‍ഐഎഫ്), കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്‌ഐ), ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ (എഐഐസി), നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ (എന്‍സിഎച്ച്‌ആര്‍ഒ), നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ സംഘടനകളാണ് ഇതോടെ നിയമവിരുദ്ധമായി കേന്ദ്രം പ്രഖ്യാപിച്ചത്.

    പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഉത്തരവില്‍ പറയുന്ന ഏഴുകാരണങ്ങള്‍ ഇവ

    1. രാജ്യത്തെ ഭരണഘടനാ സംവിധാനങ്ങളെ തകര്‍ക്കുന്ന തരത്തില്‍ ക്രിമിനല്‍, ഭീകര പ്രവര്‍ത്തനങ്ങളില്‍ സംഘടന ഉള്‍പ്പെട്ടു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പുറത്ത് നിന്നും ഫണ്ട് സ്വീകരിക്കുന്നു.

    2. പോപ്പുലര്‍ ഫ്രണ്ടും അനുബന്ധ സംഘടനകളും ആക്രമണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാണ് വിവിധ കേസുകളില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. കോളേജ് പ്രൊഫസറുടെ കൈവെട്ടിയ കേസ്, മറ്റ് മതവിശ്വാസത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ ക്രൂര കൊലപാതകം, പൊതുസ്വത്ത് നശിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ പങ്ക്.

    3. നിരവധി തീവ്രവാദ പ്രവര്‍ത്തനങ്ങളിലും കൊലപാതങ്ങളിലും സംഘടനയ്ക്ക് പങ്കുണ്ട്. സഞ്ജിത്ത് (കേരളം, നവംബര്‍ 2021), വി രാമലിംഗ് (തമിഴ്‌നാട്, 2019), നന്ദു (കേരളം 2021), അഭിമന്യൂ (കേരളം 2018), ബിപിന്‍ (കേരളം 2017), ശരത് (കര്‍ണാടക 2017), ആര്‍ രുന്ദ്രേഷ് (കര്‍ണാടക 2016), പ്രവീണ്‍ പൂജാരി (കര്‍ണാടക 2016), ശശി കുമാര്‍ (തമിഴ്നാട് 2016), പ്രവീണ്‍ നെട്ടാരു( 2022) തുടങ്ങിയ കൊലപാതകങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ട്.

    4. ആഗോള തീവ്രവാദ ഗ്രൂപ്പുകളുമായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് ബന്ധമുണ്ട്. സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ ( ഐഎസ്‌ഐഎസ്), ജമാത്- ഉല്‍-മുജാഹിദീന്‍ ബംഗ്ലാദേശ് എന്നീ തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.

    5. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളും സംഘടനാപ്രവര്‍ത്തകരും ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നും ബാങ്കിംഗ് ചാനല്‍ വഴിയും, ഹവാല, ഡൊണേഷന്‍ എന്നിവയിലൂടെയും പണം ശേഖരിക്കുന്നു. ക്രിമിനല്‍ നിയമവിരുദ്ധ, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ നടപ്പിലാക്കാനാണ് ഫണ്ട് ഉപയോഗിക്കുന്നത്.

    6. ബാങ്കിങ് വ്യവസ്ഥകള്‍ക്ക് അനുസരിച്ചായിരുന്നില്ല അക്കൗണ്ടുകളുടെ പ്രവര്‍ത്തനം. അതിനാല്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്‌മെന്റ് രജിസ്‌ട്രേഷന്‍ റദ്ദാക്കുകയായിരുന്നു. ഇതിന് പുറമേ റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍ രജിസ്‌ട്രേഷനും റദ്ദാക്കി.

    7. ഉത്തര്‍പ്രദേശ്, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ പിഎഫ്‌ഐ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....