MORE

    ‘ഞാന്‍ പാവപ്പെട്ടവരുടെയും ദളിതരുടെയും വനിതകളുടെയും പ്രതിനിധി; രാഷ്ട്രപതി ദ്രൗപതി മുര്‍മു

    Date:

    ഡല്‍ഹി: എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും രാജ്യത്തിന്റെ വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ‘ജനങ്ങളുടെ ആത്മവിശ്വാസമാണ് തന്റെ കരുത്ത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ ഇതുപോലൊരു അവസരം ലഭിച്ചതില്‍ അഭിമാനമുണ്ട്. പ്രാഥമിക വിദ്യാഭ്യാസം പോലും ഒരു സ്വപ്നമായിരുന്ന സമൂഹത്തില്‍ നിന്നാണ് രാഷ്ട്രപതി ഭവനിലേക്ക് എത്തിയത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യ രാഷ്ട്രപതി ഉണ്ടായിരിക്കുന്നു’, രാഷ്ട്രപതി പറഞ്ഞു.

    രാഷ്ട്രപതി പദവിയിലേക്ക് എത്തിയത് തന്റെ മാത്രം നേട്ടമല്ല. രാജ്യത്തെ ഓരോ പാവപ്പെട്ട ജനവിഭാഗങ്ങളുടെ നേട്ടമാണ്. വികസനവും പ്രകൃതി സംരക്ഷണവും ഒന്നിച്ചുകൊണ്ടുപോകണമെന്നും പാവപ്പെട്ടവരുടെയും ദളിതരുടെയും പിന്നാക്കക്കാരുടെയും വനിതകളുടെയും പ്രതിനിധിയാണ് താനെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ബിഭവ് കുമാര്‍ കേസ്; സംഭവത്തെ രാഷ്ട്രീയവത്കരിക്കരുത്: ജയറാം രമേശ്

    ഡല്‍ഹി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച്‌ കോണ്‍ഗ്രസ്...

    ‘സിനിമാ ലോകം ഒരു നുണയാണ്; തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബോളിവുഡ് ഉപേക്ഷിക്കും’; കങ്കണ റണാവത്ത്

    ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സിനിമാ വിടുമെന്ന് നടിയും എൻ.ഡി.എ. സ്ഥാനാർഥിയുമായ കങ്കണ...

    പത്തനംതിട്ടയില്‍ അതിഥി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; കാര്‍ തകര്‍ത്തു, ഒരാള്‍ ആശുപത്രിയില്‍

    റാന്നി: വായ്പൂർ കുളങ്ങരക്കാവിന് സമീപം അതിഥി തൊഴിലാളികള്‍തമ്മില്‍ സംഘർഷം. ഞായറാഴ്ച രാത്രി...

    പശു മോഷണം ആരോപിച്ച്‌ 60 കാരനെ തുണിയുരിഞ്ഞ് ബൈക്കില്‍ കെട്ടിവലിച്ചു

    ഗാർവ: പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച്‌ 60 കാരനെ പട്ടാപ്പകല്‍ തുണിയുരിഞ്ഞ് റോഡിലൂടെ...