തിരുവനന്തപുരം : ഒരുമിച്ച് നിന്നാല്‍ അസാധ്യമായത് ഒന്നുമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സന്തോഷവും സഹവര്‍ത്തിത്വവും പുലരാന്‍ മനസ്സുകള്‍ ഒരുമിക്കണമെന്നും ആത്മത്യാഗത്തിനുള്ള സന്ദേശമാണ് ബക്രീദ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തെ ആദ്യത്തെ മുസ്ലീം പള്ളിയായ ചേരമാന്‍ പള്ളിയില്‍ പെരുന്നാള്‍ നാള് നമസ്കാരത്തിന് എത്തിയതായിരുന്നു അദ്ദേഹം.
തുടര്‍ന്ന് പെരുന്നാള്‍ നമസ്കാരത്തിനു ശേഷം അദ്ദേഹം പുരാതന രീതിയില്‍ പുതിക്കിപ്പണിത ചേരമാന്‍ ജുമാ മസ്ജിദ് സന്ദര്‍ശിച്ചു. ഗവര്‍ണറുടെ സന്ദര്‍ശനം മഹനീയമായി കാണുന്നതായി പള്ളിഖത്തീബ് അബ്ദുള്‍ കരീം നദ്വി യും പ്രതികരിച്ചു.
ബലിപെരുന്നാളിന്റെ ഭാഗമായി വിവിധ ഈദ് ഗാഹുകളില്‍ രാവിലെയോടെ ബലിപെരുന്നാള്‍ നമസ്കാരം നടന്നു.മഴ കാരണം പതിവിന് വിപരീതമായി ഇത്തവണ ഈദ് ഗാഹുകളുടെ എണ്ണം കുറവാണ്. കൊറോണ പ്രതിസന്ധിക്ക് ശേഷം നിയന്ത്രണങ്ങളില്ലാത്ത പെരുന്നാള്‍ ആഘോഷം ഇതാദ്യമായിട്ടാണ്.