ഓര്‍ഡിനന്‍സ് വിഷയത്തില്‍ സിപിഐ നിലപാടില്‍ ആത്മാര്‍ഥതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കാനവും മുഖ്യമന്ത്രിയും തമ്മില്‍ ഒത്തുതീര്‍പ്പാണ് നടക്കുന്നത്.
മന്ത്രിമാരുടെ കേസുകള്‍ പരിഗണനയിലുള്ളതിനാലാണ് ലോകായുക്തയെ ദുര്‍ബലപ്പെടുത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു .
ഗവര്‍ണറും സര്‍ക്കാരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ തമ്മില്‍ ഒത്തുതീര്‍പ്പാണ് നടക്കുന്നത്. ഗവര്‍ണര്‍ക്കും സര്‍ക്കാരിനും മധ്യേ ഇടനിലക്കാരുണ്ട്. ലോകായുക്തയെ ദുര്‍ബലമാക്കുന്നതാണ് സര്‍ക്കാര്‍ നടപടി. ജലീലിനെ ഉപയോഗിച്ച് വ്യക്തി അധിക്ഷേപം നടത്താനാണ് സര്‍ക്കാര്‍ ശ്രമം. അഴിമതി നിരോധന സംവിധാനത്തെ ദുര്‍ബലപ്പെടുത്തി അഴിമതി നടത്തുന്നുവെന്നും സതീശന്‍ പറഞ്ഞു.
സിപിഐ നിലപാടില്‍ സത്യസന്ധതയില്ല. മന്ത്രിമാരുടെ പ്രവര്‍ത്തനം ഫല രഹിതമാണ്. എന്നാല്‍ മന്ത്രിമാരുടെ പ്രകടനം മോശമെന്നത് വസ്തുത. വിമര്‍ശനം ശ്രദ്ധയില്‍പ്പെടുത്തുമ്ബോള്‍ അസഹിഷ്ണുത. വഴിയിലെ കുഴി വിമര്‍ശനമുന്നയിച്ചപ്പോള്‍ മന്ത്രി അസഹിഷ്ണുതയോടെ പെരുമാറി. സംസ്ഥാനത്ത് ഗുണ്ടകള്‍ അഴിഞ്ഞാടുന്നു. ആഭ്യന്തര വകുപ്പ് പരാജയമാണ്. പൊലീസിനെ പാര്‍ട്ടി നിയന്ത്രിക്കുന്നു. മയക്കുമരുന്ന്, സ്വര്‍ണക്കടത്ത് വ്യാപകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആവിഷ്‌കാര സ്വാതന്ത്ര്യത്തെപ്പറ്റി വാചാലരാകുന്നവര്‍ക്ക് അസഹിഷ്ണുതയാണ്. അധികാരത്തിന്റെ ധാര്‍ഷ്ഠ്യമാണ് സിപിഐഎം പ്രകടിപ്പിക്കുന്നത്. ഫാസിസ്റ്റുകളും സിപിഐഎമ്മും തമ്മില്‍ വ്യത്യാസമെന്ത്? എന്നും വി.ഡി.സതീശന്‍ ചോദിച്ചു.