MORE

    ‘വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’; ‘ന്നാ താന്‍ കേസ് കൊട്’ പോസ്റ്ററിനെതിരെ വിമര്‍ശനം

    Date:

    ഇന്ന് റിലീസ് ചെയ്ത കുഞ്ചാക്കോ ബോബന്റെ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ പോസ്റ്ററിനെതിരെ വിമര്‍ശനം. പോസ്റ്ററിലെ ‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന വാചകത്തിനെതിരെയാണ് ഇടത് അനുകൂലികളുടെ വിമര്‍ശനം.

    ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’, ‘കനകം കാമിനി കലഹം’ എന്നീ സിനിമകള്‍ക്ക് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’. കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയും ട്രോളുകളും വിമര്‍ശനങ്ങളും നിറയുകയാണ്.

    ‘കുഴി അടച്ചിട്ട് വരാം അപ്പോഴേക്കും പടം ടെലഗ്രാമില്‍ കിട്ടുമല്ലോ, അവസാനനിമിഷം കലം ഉടച്ചു കളഞ്ഞല്ലോ അണ്ണാ, ആരുടെ ബുദ്ധിയാണെങ്കിലും അവന്‍ നിങ്ങളുടെ ശത്രുവാണ്. ഇനി വരുന്നത് അനുഭവിച്ചോ, ഇതു വരെ എല്ലാം ഒക്കെ ആയിരുന്നു അവസാനം ഇതിന്റ ആവശ്യം ഉണ്ടായിരുന്നോ ഇതു പോലെ ഒരു പോസ്റ്റ്. ഒരു സിനിമ വിജയിക്കണമെങ്കില്‍ എല്ലാവരുടെയും സപ്പോര്‍ട്ട് വേണം അത് മനസിലാക്കിയാല്‍ നല്ലത്, സര്‍ക്കാരിനെതിരെ ഒരു ട്രോളും സിനിമക്ക് ഒരു പ്രൊമോഷനും കൊള്ളാം, വഴിയിലെ കുഴിയില്‍ വീണു പരിക്കുപറ്റിയാല്‍ ചാക്കോച്ചന്‍ ആശുപത്രി ചിലവ് നല്‍കുമോ..’, എന്നിങ്ങനെയാണ് കുഞ്ചാക്കോയുടെ പോസ്റ്റില്‍ വരുന്ന കമന്റുകള്‍.

    അതേസമയം, സിനിമയ്ക്ക് എതിരായ വിമര്‍ശനങ്ങള്‍ക്കെതിരെ വിടി ബല്‍റാം രംഗത്തെത്തി. കേരളത്തിലെ മുഴുവന്‍ ജനങ്ങളും അനുഭവിക്കുന്ന ഒരു ദുരിതം ഫലിത രൂപേണ പരസ്യവാചകത്തിലുള്‍പ്പെടുത്തി എന്നതിന്റെ പേരില്‍ ഒരു സിനിമയെ ബഹിഷ്‌ക്കരിക്കാനാവശ്യപ്പെടുന്നു ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളായ മാര്‍ക്‌സിസ്റ്റുകാരെന്നും ബല്‍റാം പറയുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ബിഭവ് കുമാര്‍ കേസ്; സംഭവത്തെ രാഷ്ട്രീയവത്കരിക്കരുത്: ജയറാം രമേശ്

    ഡല്‍ഹി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച്‌ കോണ്‍ഗ്രസ്...

    ‘സിനിമാ ലോകം ഒരു നുണയാണ്; തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബോളിവുഡ് ഉപേക്ഷിക്കും’; കങ്കണ റണാവത്ത്

    ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സിനിമാ വിടുമെന്ന് നടിയും എൻ.ഡി.എ. സ്ഥാനാർഥിയുമായ കങ്കണ...

    പത്തനംതിട്ടയില്‍ അതിഥി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; കാര്‍ തകര്‍ത്തു, ഒരാള്‍ ആശുപത്രിയില്‍

    റാന്നി: വായ്പൂർ കുളങ്ങരക്കാവിന് സമീപം അതിഥി തൊഴിലാളികള്‍തമ്മില്‍ സംഘർഷം. ഞായറാഴ്ച രാത്രി...

    പശു മോഷണം ആരോപിച്ച്‌ 60 കാരനെ തുണിയുരിഞ്ഞ് ബൈക്കില്‍ കെട്ടിവലിച്ചു

    ഗാർവ: പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച്‌ 60 കാരനെ പട്ടാപ്പകല്‍ തുണിയുരിഞ്ഞ് റോഡിലൂടെ...