ഡല്‍ഹി: നീറ്റ് പരീക്ഷ മാറ്റിവക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജികള്‍ ദില്ലി ഹൈക്കോടതി തള്ളി.അടുത്ത് അടുത്ത് വിവിധ പരീക്ഷകള്‍ വരുന്നത് വിദ്യാര്‍ത്ഥികളെ വളരെ ഏറെ ബാധിക്കുമെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ വാദിച്ചു.പരീക്ഷ പേടിയില്‍ 17 പേര്‍ ആത്മഹത്യ ചെയ്തു.ദേശീയ തലത്തിലുള്ള പരീക്ഷയാണ്. ജൂണിലാണ് സിബിഎസ്ഇ പരീക്ഷ തീര്‍ന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് സമയം കിട്ടിയിട്ടില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
.15 വിദ്യാര്‍ത്ഥികളുടെ മാത്രം ഹര്‍ജിയില്‍ പരീക്ഷ മാറ്റിവെക്കാന്‍ എങ്ങനെ പറയുമെന്ന് കോടതി ചോദിച്ചു.കൊവിഡ് സാഹചര്യത്തില്‍ പരീക്ഷ മാറ്റി വെച്ച പോലെയല്ല നിലവിലെന്ന് കോടതി നിരീക്ഷിച്ചു.പരീക്ഷകള്‍ മാറ്റിവെക്കണമെന്നത് സ്ഥിരമായ ആവശ്യമായി മാറുകയാണെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി വ്യക്തമാക്കി.
പരീക്ഷ മാറ്റിവക്കണമെന്ന ഹര്‍ജികള്‍ തള്ളി കോടതി ഉത്തരവിട്ടു .നീറ്റ് പരീക്ഷ ഞായറാഴ്ച്ച തന്നെ നടക്കും.വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയായത് കൊണ്ട് മാത്രം ഹര്‍ജിക്കാരെ വിമര്‍ശിക്കുകയോ കോടതി ചെലവിന് പണം ഈടാക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി,എം ബി ബി എസ് അടക്കം ബിരുദ പ്രവേശനത്തിനുള്ള പരീക്ഷയാണ് നീറ്റ് . 18 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്