ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര 28ന് തുടങ്ങുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കില്ല. അമേരിക്കയില്‍ നടന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനിടെ പരിക്കേറ്റതാണ് നീരജ് പിന്മാറാനുള്ള കാരണം. നാഭിയുടെ താഴ് ഭാഗത്തേറ്റ പരിക്ക് കൂടുതല്‍ ഗുരുതരമാകാതിരിക്കാനാണ് മുന്‍കരുതലെന്ന നിലയില്‍ നീരജ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്മാറുന്നത്.
നീരജ് കോമണ്‍വെല്‍ത്ത് ഗെയിംസിനുണ്ടാവില്ലെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും ഔദ്യോഗികമായി സ്ഥിരീകരിച്ചു. കായികക്ഷമതയില്ലാത്തതിനാല്‍ നീരജ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്മാറുകയാണെന്നും അദ്ദേഹം അതിവേഗം സുഖം പ്രാപിക്കട്ടെയെന്നും അസോസിയേഷന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
പരിക്കേറ്റ നീരജിന് ഒരു മാസത്തെ വിശ്രമമാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ ഓഗസ്റ്റ് 26ന് ആരംഭിക്കുന്ന ഡയമണ്ട് ലീഗില്‍ നീരജിന്റെ പങ്കാളിത്തവും അനിശ്ചിതത്വത്തിലായി. കോമണ്‍വെല്‍ത്ത് ഗെയിംസിനായി നീരജ് ചോപ്ര ബുധനാഴ്ച ബര്‍മിംഗ്ഹാമില്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരത്തിനിടേയേറ്റ പരിക്ക നിര#് വെള്ളി സ്വന്തമാക്കിരുന്നു.