തിരുവനന്തപുരം; കെ.കെ രമ എം.എല്‍.എയെ നിയമസഭയില്‍ വെച്ച് എം.എം മണി അധിക്ഷേപ്പിച്ചതില്‍ പ്രതിഷേധിച്ച് സി.എം.പി തിരുവനന്തപുരം ജില്ലാ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.
വൈകുന്നേരം 5 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടക്കുന്ന പ്രതിഷേധ കൂട്ടായ്മ സി.എം.പി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ ഉദ്ഘാടനം ചെയ്യും. കെ.കെ രമ എം.എല്‍.എ പങ്കെടുക്കുമെന്ന് സി.എം.പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.ആര്‍ മനോജ് അറിയിച്ചു.