ഇടുക്കി: കനത്തമഴയുടെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍ വേ ഷട്ടറുകള്‍ തുറക്കും. രാവിലെ 11.30ന് മൂന്ന് ഷട്ടറുകള്‍ തുറന്ന് 534 ഘനയടി വെള്ളമാകും ആദ്യം തുറന്ന് വിടുക. പിന്നീട് രണ്ട് മണിക്കൂറിനു ശേഷം 1000 ഘനയടി വെള്ളവും തുറന്നുവിടും. ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി മന്ത്രി റോഷി അഗസ്റ്റിന്‍. ഇടുക്കി ഡാം തുറക്കുന്നതും ആലോചനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. മഴക്കെടുതി രൂക്ഷമായതിനാല്‍ എന്‍ഡിആര്‍എഫി്‌നറെ കൂടുതല്‍ സഹായം ഇടുക്കിയിലേക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ഡാമുകള്‍ തുറക്കുന്നതിന്റ മുന്നൊരുക്കങ്ങള്‍ പൂര്‍ണ്ണമായെന്നും മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറക്കും; ജാഗ്രതാ നിര്‍ദേശം
Date: