കൊതുകിനെ തുരത്താന്‍ ഉറവിട നശീകരണംകൊതുകുജന്യ രോഗങ്ങള്‍ പലപ്പോഴും മാരകമാകുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യാം. കേരളത്തില്‍ ഇടയ്ക്കിടെ പെയ്യുന്ന മഴ കൊതുക് വര്‍ധനയ്ക്ക് കാരണമാകുന്നു.
കൊതുകുകളെ പൂര്‍ണമായി നശിപ്പിക്കുക സാധ്യമല്ലെങ്കിലും ജാഗ്രതയോടെയുള്ള ശുചിത്വ ശീലങ്ങള്‍ കൈക്കൊണ്ടാല്‍ അവയുടെ വ്യാപനം കുറയ്ക്കാന്‍ കഴിയുന്നതാണ്.
സര്‍ക്കാര്‍ തലത്തിലോ പ്രാദേശിക തലത്തിലോ കൈക്കൊള്ളുന്ന നടപടികളിലൂടെ മാത്രം കൊതുക് നശീകരണം സാധ്യമാവില്ല. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും സാനിറ്റേഷന്‍ സൗകര്യങ്ങള്‍ മികച്ചതാക്കുകയും ചെയ്യുക എന്നത് ഓരോ പൗരന്റെയും കടമയായി കാണണം.