മങ്കിപോക്സ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവരുള്‍പ്പടെയുള്ളവര്‍ക്ക് ഇന്ന് ആരോഗ്യവകുപ്പ് പരിശീലനം നല്‍കും. പൊതുജനങ്ങള്‍ക്കും യൂടൂബില്‍ പരിശീലന പരിപാടി കാണാന്‍ അവസരമുണ്ട്. ഇന്ന് രാവിലെ 11 മണി മുതല്‍ 12 വരെയാണ് പരിശീലന പരിപാടി.
പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി പങ്കെടുക്കാം. https:/youtube/FC1sgr9y1BI എന്ന ലിങ്ക് വഴിയാണ് മങ്കിപോക്സ് പ്രതിരോധത്തില്‍ പരിശീലനം. അതേസമയം, എല്ലാ എയര്‍പോര്‍ട്ടുകളിലും ഹെല്‍പ്പ് ഡെസ്‌ക്ക് സജ്ജമാക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലെത്തി. വിദേശത്ത് നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കണ്ടെത്താനും അവര്‍ക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനുമാണ് ഹെല്‍പ് ഡെസ്‌ക്.