തിരുവനന്തപുരം: മുന്‍മന്ത്രി എം.എ മണിയെ അധിക്ഷേപിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് രംഗത്ത്. എം.എം മണിയുടേത് ചിമ്പാന്‍സിയുടെ മുഖം തന്നെയാണെന്നായിരുന്നു സുധാകരന്റെ അധിക്ഷേപം. മണിയുടെ യഥാര്‍ഥ മുഖമല്ലേ ഫ്ളക്സില്‍ കാണിക്കാന്‍ പറ്റൂ, മാന്യത ഉള്ളത്കൊണ്ടാണ് മഹിളാ കോണ്‍ഗ്രസ് മാപ്പു പറഞ്ഞതെന്നും കെ. സുധാകരന് വ്യക്തമാക്കി.
ചിമ്പാന്‍സിയുടെ ചിത്രത്തില്‍ എം.എം മണിയുടെ തലയൊട്ടിച്ചായിരുന്നു മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അധിക്ഷേപം. സംഭവം വിവാദമായതിനു പിന്നാലെയാണ് കെ. സുധാകരന്റെയും അധിക്ഷേപവുമായി രംഗത്തുവന്നത്. സ്ത്രീത്വത്തെ അപമാനിച്ച മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് നിയമസഭയിലേക്ക് മഹിളാ കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്.