MORE

    എംഎം മണിയുടെ വിവാദ പരാമര്‍ശം, കേന്ദ്രമന്ത്രിമാരുടെ കേരളാസന്ദര്‍ശനം ; നിലപാട് വ്യക്തമാക്കി കോടിയേരി

    Date:

    തിരുവനന്തപുരം : എസ് ജയശങ്കര്‍ അടക്കമുള്ള കേന്ദ്രമന്ത്രിമാരെ വിമര്‍ശിച്ചും കെകെ രമക്കെതിരായ അധിക്ഷേപ പ്രസംഗത്തില്‍ എംഎം മണിയെ തള്ളാതെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്ര മന്ത്രിമാര്‍ സംസ്ഥാനത്ത് നടത്തുന്ന ഇടപെടല്‍ സദുദ്ദേശപരമല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ വികസന പദ്ധതികളെല്ലാം കേന്ദ്രത്തിന്റേതാണെന്നാണ് അവകാശപ്പെടുന്നത്. കേന്ദ്രം പ്രഖ്യാപിച്ച പദ്ധതികള്‍ പോലും നടപ്പാക്കുന്നില്ല. നേമം ടെര്‍മിനല്‍ കോച്ച് ഫാക്ടറി ഇതിനുദാഹരണമാണെന്നും കോടിയേരി പറഞ്ഞു. വിവിധ റെയില്‍ പദ്ധതികള്‍ പ്രഖ്യാപിച്ച ശേഷം കേന്ദ്രം ഉപേക്ഷിച്ചു. ദേശീയ പാതാ വികസനം കേന്ദ്ര സംസ്ഥാന സംയുക്ത പദ്ധതിയാണ്. ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം സംസ്ഥാനമാണ് വഹിച്ചത്. കേന്ദ്ര മന്ത്രിമാരുടെ ഇടപെടല്‍ സദുദ്ദേശപരമല്ലെന്നും കോടിയേരി വിമര്‍ശിച്ചു.

    വടകര എംഎല്‍എ കെ കെ രമക്ക് എതിരായ എംഎം മണിയുടെ പ്രസ്താവന നിയമസഭയ്ക്ക് ഉള്ളില്‍ നടന്നതാണെന്നും അതവിടെ തീര്‍ക്കാമെന്നുമാണ് കോടിയേരിയുടെ പ്രതികരണം. നിയമസഭയില്‍ പറഞ്ഞത് അവിടെ അവസാനിപ്പിക്കുകയെന്നതാണ് നിലപാട്. അണ്‍പാര്‍ലനെന്ററിയായി ഒന്നുമില്ലെന്നാണ് സ്പീക്കര്‍ ഇക്കാര്യത്തില്‍ സഭയെ അറിയിച്ചത്. അത് അവിടെ അവസാനിപ്പിക്കണെ. പരാമര്‍ശങ്ങള്‍ പ്രസംഗ ശൈലിയില്‍ വന്നതാണ്. മണി പറഞ്ഞത് സിപിഎമ്മിനും ഇടത് പക്ഷത്തിനും ടിപി വധകേസില്‍ പങ്കില്ലെന്ന് വ്യക്തമാക്കാനാണ്. ഇടുക്കിയിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകം ഏത് ജഡിജിയുടെ വിധിയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനോട് കോടിയേരി ചോദിച്ചു.

    പാര്‍ലമെന്റിലെ വാക്ക് നിരോധനത്തിലും കോടിയേരി പ്രതികരിച്ചു. നിരോധനം ഏകാധിപത്യമാണെന്നും അടിയന്തരാവസ്ഥയേക്കാള്‍ മോശം രീതിയാണിപ്പോഴുള്ളതെന്നും കോടിയേരി വിമര്‍ശിച്ചു. ഇത് അപകടകരമായ പോക്കാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....