MORE

    മണിമുഴങ്ങുന്നത് സിപിഐ(എം) നേതൃത്വത്തിന്റെ പിന്തുണയോടെ : സിപിഐക്കും എല്‍.ജെ.ഡിക്കും പ്രതിഷേധം

    Date:

    തിരുവനന്തപുരം : കഴിഞ്ഞ ദിവസം നിയമസഭയില്‍ കെ.കെ. രമയ്‌ക്കെതിരെ എം.എം. മണി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷം പ്രതിഷേധ സ്വരം ഉയര്‍ത്തുമ്പോള്‍ സിപിഐ നേതാവ് ആനിരാജക്കെതിരെ മണി നടത്തിയ പ്രസ്താവനക്കെതിരെ എല്‍.ഡി.എഫ് ലെ രണ്ടാമത്തെ കക്ഷിയായ സിപിഐയും പരസ്യമായി രംഗത്തിറങ്ങി. മുന്നണിയിലെ മറ്റൊരു കക്ഷിയായ എല്‍.ജെ.ഡിയും മണിയെ നിലക്ക് നിര്‍ത്തണമെന്ന പരസ്യ നിലപാട് സ്വീകരിച്ചതോടെ മണിയുടെ വാക്കുകള്‍ കേരള രാഷ്ട്രീയത്തില്‍ വീണ്ടും സജീവ ചര്‍ച്ചയാവുകയാണ്. കഴിഞ്ഞ ദിവസം നിയമസഭയില്‍ നടന്ന പ്രസംഗത്തിലാണ് വടകര എം.എല്‍.എയായ കെ.കെ. രമയെ അധിക്ഷേപിക്കുന്ന തരത്തില്‍ എം.എം. മണി പ്രസംഗിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം പ്രതിപക്ഷം ഉയര്‍ത്തിയെങ്കിലും തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മണി ചെയ്തത്. സിപിഐ(എം) നേതൃത്വം ഇതിന് മൗനപിന്തുണ നല്‍കിയതോടെ കൂടുതല്‍ കരുത്തോടെ പിന്നീട് മണി വാക്കുകള്‍ പ്രയോഗിക്കാന്‍ തുടങ്ങി. ഈ നിലപാട് ശരിയല്ല എന്ന് പറഞ്ഞ സിപിഐ നേതാവ് ആനിരാജയെയും എം.എം. മണി അപമാനിച്ചു സംസാരിച്ചു. ‘ഡല്‍ഹിയിലല്ലേ ആനിരാജ ഉണ്ടാക്കുന്നത്’ എന്ന ഭാഷാ പ്രയോഗമാണ് മണി നടത്തിയത്. ഇതിനെതിരെ ആനിരാജ, സിപിഐ ഇടുക്കി ജില്ലാ സെക്രട്ടെറി കെ. കെ. ശിവരാമന്‍ എന്നിവര്‍ രംഗത്തെത്തി. സിപി.ഐയുടെ ഭാഗത്തുനിന്ന് കടുത്ത പ്രതിഷേധമാണ് ഈ വിഷയത്തില്‍ ഉയര്‍ന്നിട്ടുള്ളത്. എന്നാല്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഈ വിഷയത്തില്‍ പരസ്യ പ്രതികരണം നടത്തിയിട്ടില്ല . വടകരയില്‍ എല്‍.ജെ.ഡി. മത്സരിച്ചത് കൊണ്ടാണ് രമ ജയിച്ചതെന്ന മണിയുടെ പ്രസ്താവനയില്‍ എല്‍.ജെ.ഡി നേതൃത്വവും പ്രതിഷേധം രേഖപ്പെടുത്തി. സംസ്ഥാന സെക്രട്ടറി സലിം മടവൂര്‍ ഈ വിഷയത്തില്‍ പരസ്യമായി തന്നെ പ്രതികരണം നടത്തി. വരും ദിവസങ്ങളില്‍ ഈ വിഷയം കൂടുതല്‍ ചൂട് പിടിക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....