ഫഹദ് ഫാസില്‍ നായകനായ ‘മലയന്‍കുഞ്ഞ്’ ഓഗസ്റ്റ് 11ന് ആമസോണ്‍ പ്രൈമില്‍ കാണാം. നവാഗതനായ സജിമോന്‍ ചിത്രം സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ജൂലൈ 22നാണ് തിയറ്ററുകളിലെത്തിയത്. മഹേഷ് നാരായണന്റേതാണ് തിരക്കഥ. എഡിറ്റിങ്, സംവിധാനം തുടങ്ങി സകലമേഖകളിലും തന്റെ കഴിവു തെളിയിച്ചിട്ടുള്ള മഹേഷ് നാരായണന്‍ ഈ ചിത്രത്തിലൂടെ ഛായാഗ്രഹകനായും പ്രവര്‍ത്തിച്ചു.
ചിത്രത്തിന് എ.ആര്‍. റഹ്മാന്‍ ആണ് സംഗീതം നല്‍കുന്നത്. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അതിജീവനത്തിന്റെ കഥ പറയുന്ന സിനിമയാണ് മലയന്‍കുഞ്ഞ്. രജിഷ വിജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റ് താരങ്ങള്‍. ഫാസില്‍ ആണ് നിര്‍മാണം. പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം അച്ഛനും മകനും വെള്ളിത്തിരയില്‍ വീണ്ടും കൈ കോര്‍ത്ത ചിത്രം കൂടിയാണ് മലയന്‍ കുഞ്ഞ്.