MORE

    Maharashtra: പൂനെയില്‍ ഓടുന്ന ബസില്‍ തീപിടുത്തം; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

    Date:

    മഹാരാഷ്ട്ര(Maharashtra)യിലെ പൂനെ(Pune)യില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിനു തീപിടിച്ചതിനെ തുടര്‍ന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെങ്കിലും യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിക്കാന്‍ കഴിഞ്ഞത് ആശ്വാസകരമായി.

    തീ(fire) പടര്‍ന്നതോടെ ബസ്സിലെ യാത്രക്കാര്‍ ഒന്നടങ്കം രക്ഷപ്പെടാനുള്ള വഴികള്‍ തേടി സംഘര്‍ഷമുണ്ടായെങ്കിലും ആളപായങ്ങള്‍ ഒഴിവാക്കാനായി. ബസിലുണ്ടായിരുന്ന 27 യാത്രക്കാര്‍ കഷ്ടിച്ച്‌ രക്ഷപ്പെട്ടുവെന്ന് പോലീസാണ് വിവരം നല്‍കിയത്. അംബേഗാവ് തഹസീലിലെ ഭീമശങ്കര്‍ മാര്‍ഗില്‍ രാവിലെ 6.30 ഓടെയാണ് സംഭവം നടന്നത്.

    മുംബൈയ്ക്കടുത്തുള്ള ഭിവണ്ടിയിലെ ഒരു ഗ്രാമത്തില്‍ നിന്ന് പുറപ്പെട്ട സ്വകാര്യ ബസ്സായിരുന്നു അപകടത്തില്‍പെട്ടത്. ക്ഷേത്രത്തിന് പ്രസിദ്ധമായ പുണെയിലെ ഭീമാശങ്കറിലേക്ക് പോവുകയായിരുന്നു. ഭീമാശങ്കര്‍ ഘോഡേഗാവ് റോഡിലെത്തിയപ്പോഴാണ് വാഹനത്തില്‍ നിന്ന് പുക ഉയരുന്നതായി മറ്റൊരു വാഹനത്തിന്റെ ഡ്രൈവര്‍ അറിയിച്ചത്.
    പെട്ടെന്ന് ബസ്സ് നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ വലിയ അപകടം ഒഴിവാക്കാന്‍ തുണയായി.

    തുടര്‍ന്ന് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു തീ അണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും വാഹനം പൂര്‍ണമായും കത്തി നശിച്ചു. തീപിടിത്തത്തില്‍ യാത്രക്കാരുടെ സാധന സമഗ്രഹികളും നശിച്ചു. എന്നാല്‍ സംഭവത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്.

    കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....