ലക്ഷദ്വീപ്: ലക്ഷദ്വീപിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണത്തിന് മാംസാഹാരം തുടരും. ഹെഡ്മാസ്റ്റര്‍ക്ക് നിര്‍ദേശം നല്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സുപ്രീം കോടതി ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി. മാംസം, മത്സ്യം, മുട്ട എന്നിവയുള്‍പ്പടെയുള്ള ഭക്ഷണങ്ങള്‍ ഉപയോഗിക്കാം.
നേരത്തെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഇടപെടലിന്റെ ഭാഗമായി മാംസാഹാരം ഒഴിവാക്കിയിരുന്നു. അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളുടെ ഭാഗമായിട്ടായിരുന്നു നീക്കം. അതേസമയം, ദ്വീപ് സ്വദേശിയായ അഡ്വ. അജ്മല്‍ അഹമ്മദ് ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഈ വര്‍ഷം മെയ് 2 ന് മാംസാഹാരം ഉപയോഗിക്കാമെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കിയിരുന്നു.