കൊച്ചി: കെ എസ് ആര് ടി സി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ജീവനക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ശമ്പളവും ആനുകൂല്യങ്ങളും കിട്ടുന്നില്ല. ശമ്പളവും പി എഫും ഉള്‍പ്പെടെയുളള ആനൂകൂല്യങ്ങള്‍ കിട്ടാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിക്കണം. വിവിധ തരത്തില്‍ നിരവധിപ്പേര്‍ക്ക് കെഎസ്ആര്‍ടിസി കണ്സഷന് നല്‍കുന്നുണ്ടെങ്കിലും സര്‍ക്കാരില്‍ നിന്ന് വേണ്ട പിന്തുണ കിട്ടുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു ഹര്‍ജി പിന്നീട് പരിഗണിക്കും.
സര്‍ക്കാരിന്റെ 30 കോടി രൂപ അക്കൗണ്ടിലെത്തി; കെഎസ്ആര്‍ടിസി ശമ്പളവിതരണം നാളെ മുതല്‍ കെഎസ്ആര്‍ടിസിയില്‍ ജൂണ്‍ മാസത്തെ ശമ്പളവിതരണം നാളെ മുതല്‍ വിതരണം ചെയ്യും, സര്‍ക്കാര്‍ അനുവദിച്ച 30 കോടി രൂപ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലെത്തി. ആദ്യം ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മാത്രമാണ് ശമ്പളം നല്‍കുക.