തൃശൂര്‍: ചാലക്കുടി അന്നനാട് കെ എസ് ഇ ബി ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും ചാരായം പിടികൂടി. മേലൂര്‍ കെ എസ് ഇ ബി അസിസ്റ്റന്റ് കാഷ്യര്‍ കോലോത്തു പാറപ്പുറം ചാട്ടുമൂല വീട്ടില്‍ സുകുമാരന്റെ വീട്ടില്‍ നിന്നുമാണ് 15 ലിറ്റര്‍ ചാരായവും 200 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും ചാലക്കുടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജുദാസും സംഘവും ചേര്‍ന്ന് പിടികൂടിയത്.
വീട്ടില്‍ ചാരായം വാറ്റി വില്‍പന നടത്തുന്നു എന്ന വിവരം ലഭിച്ചു റെയ്ഡിന് എത്തിയ എക്‌സൈസ് സംഘം സുകുമാരന്റെ ഇരുനില വീട് കണ്ടപ്പോള്‍ ആദ്യം ഒന്ന് അമ്ബരന്നു. വീട്ടുടമസ്ഥന്‍ കെഎസ്‌ഇബി ജീവനക്കാരന്‍ ആണെന്നും ഭാര്യ സ്കൂള്‍ അധ്യാപിക ആണെന്നും കൂടി അറിഞ്ഞപ്പോള്‍ പരാതി വ്യാജമാണോ എന്ന തോന്നലുണ്ടായി. എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്ക് മുന്‍പ് ചാരായം വാറ്റുമായി ബന്ധപ്പെട്ട് കേസ് ഉണ്ടെന്നു അറിഞ്ഞപ്പോള്‍ വീട്ടില്‍ കയറി പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു.