അട്ടപ്പാടി മധുവധക്കേസില്‍ ജാമ്യം റദ്ദാക്കിയ പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. വിചാരണക്കോടതി 12 പേരുടെ ജാമ്യമാണ് റദ്ദാക്കിയത്.
ഇതില്‍ മൂന്നുപേരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഒമ്ബതുപേര്‍ ഇപ്പോഴും ഒളിവിലാണ്. രണ്ടാംപ്രതി മരയ്ക്കാര്‍, മൂന്നാംപ്രതി പി.സി.ഷംസുദ്ദീന്‍, അഞ്ചാം പ്രതി ടി.രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഒമ്ബതാം പ്രതീ നജീബ്, പത്താം പ്രതി എം.വി.ജൈജുമോന്‍, പതിനൊന്നാംപ്രതി അബ്ദുല്‍ കരീം, പന്ത്രണ്ടാംപ്രതി പി.പി.സജീവ് പതിനാറാം പ്രതി വി.മുനീര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് തെരച്ചില്‍.
അഗളി പൊലീസിന്റെ നേതൃത്വത്തില്‍ പ്രതികളുടെ വീടുകള്‍ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. ഹൈക്കോടതി അനുവദിച്ച ജാമ്യവ്യവസ്ഥ ലംഘിച്ചതിനാണ് പ്രതികളുടെ ജാമ്യം മണ്ണാര്‍ക്കാട് വിചാരണക്കോടതി റദ്ദാക്കിയത് ഇതിനെതിരെ ഹൈക്കോടതി സമീപിക്കാന്‍ ഒരുങ്ങുകയാണ് പ്രതിഭാഗം.